തോപ്പിൽ ഭാസിയുടെ മകനും സംവിധായകനും തോപ്പിൽ അജയന്റെ ആത്മകഥ പുറത്തിറങ്ങുന്നു

തോപ്പിൽ ഭാസിയുടെ മകനും സംവിധായകനും ആയിരുന്ന തോപ്പിൽ അജയന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ഡി സി ബുക്സ് ആണ് പ്രസാധകർ. മരണക്കിടക്കയിൽ വെച്ച് അജയൻ പറഞ്ഞ അദ്ദേഹത്തിന്റെ ജീവിതവും തുറന്നു പറച്ചിലുകളുമാണ് പുസ്തകത്തിൽ ഉള്ളത് എന്നു ഭാര്യ Dr. സുഷമ കുമാരി അറിയിച്ചു.

മലയാള സിനിമ ചരിത്രത്തിലെ ഒരു നാഴികക്കല്ല് ആയിരുന്നു പെരുന്തച്ചൻ എന്ന ചലച്ചിത്രം. 1991 ലെ മികച്ച ചിത്രത്തിനും,മികച്ച സിനിമറ്റൊഗ്രാഫിക്കുമുള്ള ദേശിയ പുരസ്‌കാരം നേടിയ ചിത്രം തിലകൻ എന്ന നടന്റെ അഭിനയ ജീവിതത്തൽ തന്നെ വഴിത്തിരിവായിരുന്നു. പെരുന്തച്ചനിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും തിലകനെ തേടിയെത്തി. എന്നാൽ തന്റെ ആദ്യ ചിത്രത്തിന് തന്നെ ദേശിയ പുരസ്‌കാരം ലഭിച്ചിട്ടും പെരുന്തച്ചൻ സംവിധാനം ചെയ്ത തോപ്പിൽ അജയന് പിന്നീട് സംവിധാനം ചെയ്യാൻ കഴിഞ്ഞില്ല.

മലയാള സിനിമയിൽ ഇന്നും നിലനിൽക്കുന്ന ചവിട്ടി താഴ്ത്തലിന്റെയും ചതിയുടെയും ആദ്യ കാല ഇരകളിൽ ഒരാൾ ആയിരുന്നു തോപ്പിൽ ഭാസിയുടെ മകൻ തോപ്പിൽ അജയൻ. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു മാണിക്യ കല്ല് എന്ന ചിത്രം. എം ടി യുടെ തിരക്കഥഎഴുതിയ ചിത്രം നിർമിക്കാൻ തയ്യാറായി ഗുഡ് നൈറ്റ് മോഹൻ എത്തിയതോടെയാണ് അജയന്റെ പതനം തുടങ്ങുന്നത്. 4 ഭാഷകളിൽ എടുക്കാനിരുന്ന ചിത്രത്തിന്റെ മലയാളം ഒഴികെയുള്ള ഭാഷകളുടെ അവകാശം സ്വന്തമാക്കിയ ഗുഡ് നൈറ്റ് മോഹൻ തിരക്കഥ മാറ്റിയെഴുതി. ഇതിനാല് ചിത്രത്തിൽ നിന്നും

ഒഴിവായ അജയനെ മദ്യപാനിയായി മുദ്രകുത്തുകയായിരുന്നു. തുടർന്ന് സിനിമായ മേഖലയിൽ നിന്ന് തന്നെ തഴയപ്പെട്ട അജയൻ രോഗബാധിതനാകുന്നത് വരെ മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യാൻ അദ്ദേഹം പരിശ്രമിച്ചിരുന്നതായി സുഷമ കുമാരി പറയുന്നു. 2018 ഡിസംബറിൽ ആയിരുന്നു ക്യാൻസർ ബാധിതനായ തോപ്പിൽ അജയൻ മരിച്ചത്. ഈ മാസം 13ന് പുസ്തകം പ്രകാശനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News