അയോധ്യാ ഭൂമിതർക്ക കേസ്; പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോധ്യാ ഭൂമിതർക്ക കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന പുനഃപരിശോധനാഹർജികൾ സുപ്രീംകോടതി വ്യാഴാഴ്‌ച പരിഗണിക്കും.

ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വ്യാഴാഴ്‌ച പകൽ 1.40ന്‌ ചേംബറില്‍ ഹർജികൾ പരിഗണിക്കും. നേരത്തെ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്ന ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ക്കുപകരം ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന ഭരണഘടനാബെഞ്ചിൽ അംഗമാകും.

18 പുനഃപരിശോധനാഹർജിയാണ്‌ സമർപ്പിക്കപ്പെട്ടത്‌. നിർമോഹി അഖാഡയും വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹർജി നൽകി.

വിവാദമായ 7 ഏക്കറില്‍ ക്ഷേത്രം നിർമിക്കാമെന്നും പള്ളി നിർമിക്കാൻ പകരം അഞ്ചേക്കർ അനുവദിക്കണമെന്നുമാണ് കഴിഞ്ഞമാസം ഭരണഘടനാബെഞ്ച്‌ ഉത്തരവിട്ടത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News