വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ സമാന സാഹചര്യം; ഗുവാഹത്തിയിൽ നിരോധനാജ്ഞ തുടരുന്നു; അസമിൽ ഇന്ന് ബന്ദ്‌

രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ സമാനമായ സാഹചര്യം. അസമിലും ത്രിപുരയിലുമാണ് പ്രതിഷേധം രൂക്ഷം. കഴിഞ്ഞ ദിവസം പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധിപേർക്ക് പരിക്കെറ്റിരുന്നു. അസമിലെ ഗുവാഹത്തിയിൽ നിരോധനാജ്ഞ തുടരുന്നു.

അസമിലും ത്രിപുരയിലും നിരവധി മേഖലകളിൽ ഇന്റർനെറ്റ് മൊബൈൽ സർവ്വീസുകൾ റദ്ദാക്കായിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച് ഇന്ന് അസമിൽ ബന്ദ്‌ ആചരിക്കും.

പ്രതിഷേധങ്ങൾ കണകിലെടുത് ശക്തമായ സുരക്ഷയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരുക്കിയിട്ടുള്ളത്. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ സൈന്യവും രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here