ശ്രീചിത്രയിലെ കേന്ദ്ര സർക്കാരിന്റെ സൗജന്യചികിത്സ പരിഷ്ക്കാരം; വ്യാപക പ്രതിഷേധവുമായി നിർദ്ധന രോഗികൾ

തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സൗജന്യചികിത്സ പരിഷ്ക്കാരത്തിനെതിരെ വ്യാപക പ്രതിഷേധം. കേന്ദ്രം നടപ്പിലാക്കുന്ന പരിഷ്ക്കാരത്തിലൂടെ സാധരണക്കാർക്ക് ചികിത്സ നഷ്ടപെടുമെന്നും ആശുപത്രി സ്വകാര്യവത്കരിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്രസർക്കാർ ഇത്തരം പരിഷ്ക്കാരം നടപ്പിലാക്കുതെന്നും രോഗികളും തൊ‍ഴിലാളികളും പറയുന്നു.

തിരുവന്തപുരത്തെ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻൻസിൽ നിർദ്ധനരോഗികൾക്ക് 1976 മുതൽ കിട്ടികൊണ്ടിരിക്കുന്ന സൗജന്യ ചിക്ത്സയാണ് ഈ ഡിസംബർ ഒന്നോടെ ഇല്ലാതായത്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ചികിത്സാപരിഷാക്കാരം നിലവിൽ വന്നതോടെയാണ് സാധാരണക്കാരായ രോഗികൾ വ‍ഴിയാധാരമായത്.

ഒമ്പത് മാനദണ്ഡങ്ങളാണ് സൗജന്യ ചികിത്സ ലാഭിക്കാൽ കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നത്. ഇതിൽ ഏ‍ഴണ്ണമെങ്കിലും പാലിക്കപെടുന്നവർക്കെ ചികിത്സ സൗജന്യമായി ലഭിക്കു. എന്നാൽ ഇത് അംഗീകരിക്കാൻ ക‍ഴിയില്ലെന്നും ആശുപത്രി സ്വകാര്യവത്കരിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്രസർക്കാർ ഇത്തരം പരിഷ്ക്കാരം നടപ്പിലാക്കുന്നതെന്നുമാണ് ആശുപത്രിജീവനക്കാരും രോഗികളും പറയുന്നത്.

സാമ്പത്തിക മാന്ന്യമാണ് ഇതിന് കാരണമെന്നാണ് കേന്ദ്രത്തിന്‍റെ വാദം.എംപ്ലോയിമെന്‍റ് വ‍ഴി നിയമിച്ചിരുന്ന ശ്രീചിത്രാ ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലുള്ളവരെ ഇതിനോടകം തന്നെ പിരിച്ച് വിടുകയും സ്വകാര്യകമ്പിനിക്ക് ഇവരെ നിയമിക്കാനുള്ള അവകാശവും കേന്ദ്രം നൽകിയിരിക്കയാണ്.

ഇത്തരത്തിലുള്ള കേന്ദ്രത്തിന്‍റെ ചികിത്സാപരിഷ്ക്കാരത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ആശുപത്രിയിലെ ജീവനക്കാരുടെ സംഘടനകൾ ഒരുമിച്ച് ഇതിനോടകം തന്നെ സമരം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News