ആദ്യപ്രസവത്തിന് 5,000 രൂപ; മാതൃവന്ദനയോജന പദ്ധതിക്ക്‌ 11.52 കോടി കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

ആദ്യപ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദനയോജന പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ 11.52 കോടി രൂപകൂടി അനുവദിച്ചു. പദ്ധതിനടത്തിപ്പിന് ഫ്ലക്‌സി ഫണ്ടായി 10.33 കോടി രൂപയും ഭരണപരമായ ചെലവുകൾക്ക്‌ 1.18 കോടി രൂപയുമാണ്‌ അനുവദിച്ചത്.

പദ്ധതി തുടങ്ങിയ 2018 ജനുവരിമുതൽ ഇതുവരെ 3.8 ലക്ഷത്തിലധികം അമ്മമാർക്ക് 154 കോടി രൂപ വിതരണംചെയ്‌തതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു.

എല്ലാ അമ്മമാർക്കും പദ്ധതിയുടെ ഗുണഫലം കിട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ അങ്കണവാടി ജീവനക്കാർക്ക് ഇൻസെന്റീവും നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News