തെലങ്കാന ഏറ്റുമുട്ടല്‍ കേസ്: പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് സുപ്രീംകോടതി

തെലങ്കാന ഏറ്റുമുട്ടല്‍ കേസില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരെ നടപടി വേണമെന്നും ജനങ്ങള്‍ക്ക് സത്യം അറിയണമെന്നും നടപടിയെടുത്തില്ലെങ്കില്‍ പൊലീസ് ഇടപെടുമെന്നും സുപ്രീംകോടതി കേസ് പരിഗണിക്കവെ പറഞ്ഞു.

തെലങ്കാനയില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തെ‍ളിവെടുപ്പിനിടെ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസിലാണ് സുപ്രീംകോടതി ഇടപെടല്‍.

ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാണ് സുപ്രീംകോടതി ഉത്തരവ്. കേസ് പ്രത്യേക സംഘത്തിന് കൈമാറുമെന്ന് തെലങ്കാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.

ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടയില്‍ വാദിച്ചു.

യഥാര്‍ഥ പ്രതികള്‍ ഇവര്‍തന്നെയാണെന്നും ഇത് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നുമാണ് സലര്‍ക്കാറിന്റെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News