സര്‍ക്കാര്‍ ഇടപെടല്‍ ഫലംകണ്ടു; കേരളത്തില്‍ ഉള്ളിവില നാല്‍പ്പത് രൂപ കുറഞ്ഞു

രാജ്യത്ത് കണക്കില്ലാതെ കുതിച്ചുയര്‍ന്ന ഉള്ളിവിലയ്ക്ക് സംസ്ഥാനത്ത് കടിഞ്ഞാണിട്ട് സര്‍ക്കാര്‍ ഇടപെടല്‍. കേരളത്തില്‍ ഉള്ളിവിലയില്‍ നാല്‍പതുരൂപയുടെ കുറവാണ് ഉണ്ടായത്.

രണ്ട് ദിവസത്തിനകം വില അറുപത് രൂപയില്‍ എത്തുന്ന രീതിയില്‍ വിപണിയില്‍ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്.

കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാര്‍ നേരത്തെ ഇടപെടൽ നടത്തിയിരുന്നു. 460 ടൺ സവാള സംസ്ഥാനത്ത്‌ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സപ്ലൈകോയ്ക്ക്‌ വേണ്ടി ഭക്ഷ്യ വകുപ്പ്‌ 300 ടണ്ണും ഹോർടികോർപിന്‌ വേണ്ടി കൃഷി വകുപ്പ്‌ 160 ടണ്ണും സവാള എത്തിച്ച് വിപണിയില്‍ വില നിയത്രിക്കുകയായിരുന്നു ലക്ഷ്യം.

ഈജിപ്ത്‌, യമൻ എന്നിവിടങ്ങളിൽനിന്നാണ്‌ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. 65 രൂപയ്ക്ക്‌ സവാള ലഭ്യമാക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here