ത്രിപുരയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അറിയാന്‍

കമ്യൂണിസത്തിന് തിരിച്ചടി നേരിട്ടാല്‍ എന്ത് സംഭവിക്കും? ഏറ്റവും അവസാനത്തെ ഉദാഹരണം വടക്ക് കി‍ഴക്കന്‍ സംസ്ഥാനമായ ത്രിപുരയാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെയുളള പ്രതിഷേധത്തില്‍ ത്രിപുര ഇപ്പോള്‍ തിളച്ച് മറിയുകയാണ്.

സംസ്ഥാനത്തെ ഇന്‍റര്‍ നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. എല്ലായിടത്തും സൈന്യത്തെ വിന്യസിച്ചിരിക്കുന്നു. പുതിയ പൗരത്വ ഭേദഗതി നിയമം അനുസരിച്ച് ബംഗ്ളാദേശില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ക്ക് പൗരത്വം ലഭിക്കും. ഇതിനെതിരെയാണ് അവിടുത്തെ സമരം.

പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത് ബി ജെ പി.നിയമത്തിനെതിരെ സംഘര്‍ഷ ഭരിതമായ സമരത്തിന് നേതൃത്ത്വം നല്കുന്നത് ബി ജെ പി യുടെ സഖ്യകക്ഷിയായ ഐ പി എഫ് ടിയും. ഇതാണ് കമ്യൂണിസത്തെ കു‍ഴിച്ചുമൂടാനായി വിരുദ്ധ ശക്തികള്‍ കൈകോര്‍ത്തിരിക്കുന്ന ത്രിപുരയിലെ വൈരുധ്യം.

ത്രിപുരയിലെ ആദിമ വാസികള്‍ ത്രിപുരി ഭാഷ സംസാരിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരായിരുന്നു. സ്വാതന്ത്രത്തിന് മുമ്പും പിമ്പുമായി എല്ലായിടത്തും നടന്നതുപോലും ത്രിപുരയിലേയ്ക്കും കുടിയേറ്റം ഉണ്ടായി.

കുടിയേറിയവര്‍ ബംഗാളികള്‍ ആയിരുന്നു. ബംഗാളികളും ഗോത്രവര്‍ഗ്ഗക്കാരും തമ്മിലുളള സംഘര്‍ഷങ്ങളാണ് ത്രിപുരയില്‍ ഭീകരവാദത്തിന് വിത്തുപാകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News