തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എം രാധാകൃഷ്ണനെ പുറത്താക്കി

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ക്രിമിനല്‍ കേസ് പ്രതിയായ എം.രാധാകൃഷ്ണനെ പുറത്താക്കി. പ്രസ്‌ക്ലബില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റേതാണ് തീരുമാനം. സഹപ്രവര്‍ത്തകയുടെ വീട്ടില്‍ രാത്രിയെത്തി സദാചാര ഗുണ്ടായിസം കാട്ടിയതിന് രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചേര്‍ന്ന മാനേനേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

രാധാകൃഷ്ണന് പിന്തുണ നല്‍കി പ്രസ്‌ക്ലബില്‍ ഭരണ പ്രതിസന്ധിയുണ്ടാക്കി ഭാരവാഹിത്വം രാജിവെച്ച മറ്റ് അംഗങ്ങളെയും ജനറല്‍ ബോഡി സസ്‌പെന്റ് ചെയ്തു. പ്രസിഡന്റ് പി.സോണിച്ചന്‍, വൈസ് പ്രസിഡന്റ് ഹാരിസ് കുറ്റിപ്പുറം, ട്രഷറര്‍ എസ്.ശ്രീകേഷ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.എം.ബിജുകുമാര്‍, രാജേഷ് ഉള്ളൂര്‍, എച്ച്.ഹണി, ലക്ഷ്മീ മോഹന്‍, വെല്‍ഫെയര്‍ കമ്മിറ്റിയംഗം അജി ബുധനൂര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡിയോഗം സസ്‌പെന്റ് ചെയ്തത്.

നിലവിലെ ജോയിന്റ് സെക്രട്ടറി സാബ്ലൂ തോമസിന് സെക്രട്ടറിയുടെ അധിക ചുമതലയും മാനേജിംഗ് കമ്മിറ്റിയംഗം വി.എസ് അനുവിന് ട്രഷററുടെ ചുമതലയും നല്‍കി ഭരണ പ്രതിസന്ധി മറികടക്കാന്‍ യോഗം അനുമതി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് രാധാകൃഷ്ണനെതിരെ മുന്‍ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ച അന്വേഷണ കമ്മീഷനെ ജനറല്‍ ബോഡി യോഗം അസ്ഥിരപ്പെടുത്തി. പകരം ശ്രീദേവി പിള്ള അധ്യക്ഷയായ അഞ്ചംഗ പുതിയ സമിതിയെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

പെണ്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ച പി.ആര്‍ പ്രവീണിനെതിരെയുള്ള അന്വേഷണവും സമിതി നടത്തും. പ്രവീണിനെ ആറ് മാസത്തെയ്ക്ക് സസ്‌പെന്റ് ചെയ്യാനും യോഗം തീരുമാനിച്ചു. കുടുംബ മേള ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലത്തെ ഭരണസമിതിയെ സഹായിക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഉപസമിതികള്‍ രൂപീകരിക്കാനും യോഗം പുതിയ ഭരണസമിതിക്ക് അനുമതി നല്‍കി.

രാധാകൃഷ്ണനെതിരെ ഉള്ള നടപടി ജനറല്‍ ബോഡി ഐകകണ് ഠനേയാണ് അംഗീകരിച്ചത്. രാധാകൃഷ്ണന്റെ സാദാചാര ഗുണ്ടായിസ പ്രവര്‍ത്തനത്തെ യോഗത്തില്‍ ശക്തമായി അപലപിച്ചു.

നേരത്തെ രാധാകൃഷ്ണനെതിരെ പെണ്‍കുട്ടി നേരിട്ട് പ്രസ്‌ക്‌ളബിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ മുന്‍ പ്രസിഡന്റ് പി. സോണിച്ചന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ പ്രതിഷേധവുമായി രംഗത്തെത്തി. പരാതി ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞ് കൂടിയ മുന്‍ മാനേജിംഗ് കമ്മിറ്റി രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധം ശക്തിപ്പെടാന്‍ കാരണമായി.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ്‌ക്‌ളബിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചതിനൊടുവിലാണ് പൊലീസ് എത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. തുടര്‍ന്ന് റിമാന്റിലായ രാധാകൃഷ്ണനെ സ്ഥാപനവും അനിശ്ചിതകാലത്തെയ്ക്ക് സസ്‌പെന്റ് ചെയ്തു. എന്നാല്‍ പ്രസ്‌ക്‌ളബിന്റെ താല്‍കാലിക ചുമതല നല്‍കിയ സാബ്‌ളൂ തോമസ് ഇടപെട്ട് രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

രാധാകൃഷ്ണനെ പുറത്താക്കും വരെ സമരം തുടരുമെന്ന് NWMI പ്രതിനിധികള്‍ അറിയിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രസ്‌ക്‌ളബിലെക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. തുടര്‍ന്നാണ് അടിയന്തര ജനറല്‍ ബോഡി യോഗം ചേരാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News