‘ഡ്രൈവിംങ് ലൈസന്‍സ്’ ഡിസംബര്‍ 20ന്

ഹണീബി ടുവിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ഡ്രൈവിംങ് ലൈസന്‍സ്’ ഡിസംബര്‍ 20 ന് മാജിക് ഫ്രെയിം തിയ്യേറ്ററിലെത്തിക്കുന്നു. പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സച്ചി എഴുതുന്നു. അനാര്‍ക്കലി യ്ക്കു ശേഷം പൃഥ്വിരാജ് സുകുമാരനും സച്ചിയും ഒന്നിക്കുന്ന ചിത്രം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്,മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോന്‍,ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദീപ്തി സതി,മിയ എന്നിവര്‍ നായികന്മാരാവുന്നു. സൂരാജ് വെഞ്ഞാറമൂട്,സുരേഷ് കൃഷ്ണ, നന്ദു,ലാലു അലക്‌സ്, സലീം കുമാര്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, മേജര്‍ രവി, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, അനീഷ് ജി മേനോന്‍,അരുണ്‍,ആദീഷ്,വിജയകുമാര്‍,നന്ദു പൊതുവാള്‍,സുനില്‍ ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അലക്‌സ് പുളിക്കന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യാക്‌സന്‍ ഗാരി പെരേര,നേഹ എസ് നായര്‍ എന്നിവര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-രതീഷ് രാജ്. ലൈന്‍ പ്രൊഡ്യുസര്‍-ഹാരീഷ് ദേശം,പ്രൊഡക്ഷന്‍ ഡിസൈസന്‍-പ്രശാന്ത് മാധവ്,മേക്കപ്പ്-ആര്‍ ജി വയനാടന്‍,വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,പരസ്യക്കല-ഓള്‍ഡ് മോക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിഥിന്‍ മൈക്കിള്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിനി ദിവാകര്‍,വിനോഷ് കൈമള്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here