പൗരത്വ ബില്‍ ഇന്ത്യയെ കീറിമുറിക്കുന്നതിങ്ങനെ


ഉളളിവില ഉയരുന്നതൊന്നും ജനങ്ങള്‍ ചര്‍ച്ച ചെയ്യരുത്. പകരം നമ്മുടെ മുസ്ളിം സഹോദരന്‍മാരെ ബംഗ്ളാദേശീലേയ്ക്ക്
ആട്ടിയോടിക്കുന്നതിനെക്കുറിച്ചേ ചര്‍ച്ചചെയ്യാവൂ. നിങ്ങള്‍ മഹാരത്നാ പൊതുമേഖലാ സ്ഥാപനങ്ങളും നമ്മുടെ വിമാനത്താവളങ്ങളും നമ്മുടെ തുറമുഖങ്ങളും ചുളുവിലയ്ക്ക് അംബാനിക്കും അദാനിക്കും വില്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യരുത്.

പൗരത്വമില്ലെന്ന ന്യായം പറഞ്ഞ് ഹിസ്റ്റലറുടെ നാസി കോണ്‍സട്രേഷന്‍ ക്യാമ്പുകള്‍ക്ക് സമാനമായ രീതിയില്‍ അസമില്‍ കെട്ടിഉയര്‍ത്തുന്ന തടങ്കല്‍ പാളയങ്ങളില്‍ അടയ്ക്കുന്നതിലെ രാജ്യസ്നേഹത്തെക്കുറിച്ചേ ചര്‍ച്ച ചെയ്യാവൂ. വടക്ക് കി‍ഴക്കന്‍ സംസ്ഥാനങ്ങള്‍ , പ്രത്യേകിച്ച് അസം അക്ഷരാര്‍ത്ഥത്തില്‍ കത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here