തിരുവനന്തപുരം: ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമോ എന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.

ഭേദഗതി നിയമം കോടതിയില്‍ നിലനില്‍ക്കില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. മതനിരപേക്ഷതയ്ക്കും ഫെഡറല്‍ സംവിധാനത്തിനും വിരുദ്ധമാണ് പുതിയ നിയമം. ഭരണഘടനാപരമായും ഇത് നിലനില്‍ക്കില്ല. ഇവ നടപ്പാക്കില്ലെന്ന കേരള സര്‍ക്കാര്‍ നിലപാട് രാജ്യത്തിനുതന്നെ മാതൃകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.