
സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള പ്രശ്നത്തില്‍ ഡബ്ല്യുസിസി ഇടപെടാതിരുന്നത് മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് സംവിധായക വിധു വിന്‍സെന്റ്.
ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സ്റ്റാന്‍ഡ് അപ്പിന്റെ നിര്‍മാതാവ് കൂടിയായ ബി ഉണ്ണിക്കൃഷ്ണനുമായി നേരത്തെ അഭിപ്രായവ്യത്യാസങ്ങളുണ്ടായി.
ഒരുമിച്ച് സിനിമ ചെയ്യുന്നതുകൊണ്ട് നിലപാടുകളില്‍ മാറ്റമില്ല. എന്നാല്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.
ബലാത്സംഗത്തിന് ഇരയായവളുടെ ജീവിതമാണ് സിനിമ പറയുന്നത്.
സിനിമ എല്ലാത്തരം പ്രേക്ഷകനോടും സംവദിക്കണമെന്നതിനാലാണ് നല്ല നിര്‍മാതാക്കളെ ലഭിച്ചപ്പോള്‍ ആര്‍ട്ട് ഫിലിം പ്ലാറ്റ്‌ഫോമില്‍നിന്ന് കൊമേഴ്‌സ്യല്‍ സിനിമാ പ്ലാറ്റ്‌ഫോമില്‍ ഈ ചിത്രം ഒരുക്കിയതെന്നും വിധു പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here