
ഡൽഹി കൂട്ടബലാത്സംഗ കേസിൽ കുറ്റക്കാരായ നാലുപേരുടെയും വധശിക്ഷ ഉടൻ നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് ആരാച്ചാർമാരുടെ സേവനം അഭ്യർഥിച്ച് തിഹാർ ജയിൽ അധികൃതർ യുപി ജയിൽവകുപ്പിന് കത്തുനൽകി.
ആരാച്ചാർമാരെ എപ്പോൾ വേണമെങ്കിലും വിട്ടുനൽകാൻ ഒരുക്കമാണെന്ന് യുപി എഡിജി അനന്തകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ജയിൽ അധികൃതർ കത്തുനൽകിയത്. തിഹാർ ജയിലിൽ ഇപ്പോൾ ആരാച്ചാരില്ല. വലിയ പ്രതിഷേധങ്ങൾക്കും മുന്നേറ്റങ്ങൾക്കും വഴിയൊരുക്കിയ ഡൽഹി കൂട്ടബലാത്സംഗം നടന്ന് ഏഴുവർഷം പൂർത്തിയാകുന്ന ദിവസമാണ് ഡിസംബർ 16. അതിനുമുമ്പായി വധശിക്ഷ നടപ്പാക്കപ്പെടുമെന്നാണ് സൂചന.
അതേസമയം പ്രതികളെ തൂക്കിലേറ്റാൻ സന്നദ്ധരാണെന്ന് അറിയിച്ച് പതിനഞ്ച് വ്യക്തികൾ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് പതിനഞ്ചിലധികം കത്തുകൾ ലഭിച്ചെന്നാണ് തീഹാർ ജയിൽ അധികൃതർ വെളിപ്പെടുത്തിയിരുന്നത്. പതിനഞ്ച് കത്തുകളിൽ രണ്ടെണ്ണം ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി്യിരുന്നു.
ദില്ലി, ഗുരുഗ്രാം, മുംബൈ, ഛത്തീസ്ഗണ്ഡ്, കേരളം, ഛത്തീസ്ഗണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് കത്തുകൾ ലഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here