വെറും 75 പൈസ മാത്രം; വന്‍ ഓഫറുകളുമായി അലി എക്‌സ്പ്രസ്

ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആലിബാബയുടെ അലി എക്‌സ്പ്രസ്.

ഇന്ത്യന്‍ വിപണിയില്‍ 1300 രൂപ മുതല്‍ വിലയുള്ള ഉല്‍പ്പന്നങ്ങളാണ് അലി എക്‌സ്പ്രസ് വെറും 75 പൈസക്ക് നല്‍കുന്നത്. വിവിധ മോഡല്‍ സ്മാര്‍ട് വാച്ചുകളും ഹെഡ് ഫോണുകളും തുടങ്ങി നിരവധി ഇലക്ട്രോണിക് ഡിവൈസുകള്‍ 75 പൈസക്ക് ലഭിക്കും.

അലി എക്‌സ്പ്രസിന്റെ ആപ്പ് ആദ്യമായി ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്കാണ് 75 പൈസ ഓഫര്‍ ലഭിക്കുന്നത്. ആദ്യം ഒരു യൂണിറ്റ് മാത്രമാണ് 75 പൈസ ഓഫറില്‍ കിട്ടുക.

രണ്ടാമത്തെ ഉല്‍പ്പന്നം വാങ്ങുന്നവര്‍ക്കും വന്‍ ഓഫറാണ് കമ്പനി നല്‍കുന്നത്. 75 പൈസക്ക് ആദ്യം വാങ്ങാവുന്ന സ്മാര്‍ട് വാച്ച് പിന്നീട് വാങ്ങുമ്പോള്‍ 150 രൂപയില്‍ താഴെ മാത്രമാണ് വില വരുന്നത്.

ഷവോമി ഉള്‍പ്പടെയുളള മുന്‍നിര ചൈനീസ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും അലി എക്‌സ്പ്രസില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സാധനങ്ങള്‍ വിതരണം ചെയ്യുന്നത് ഇന്ത്യന്‍ പോസ്റ്റാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും അലി എക്‌സ്പ്രസില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാമെന്ന് കമ്പനി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News