24 അന്താരാഷ്ട്രമേളയിലേയും സ്ഥിരസാന്നിധ്യം; 24 വര്‍ഷത്തെ ചരിത്രവും കാണാപാഠം; ശ്രദ്ധേയനായി ശാന്തന്‍

ഇരുപത്തിനാല് അന്താരാഷ്ട്രമേളയിലേയും സ്ഥിരം സാന്നിധ്യമാണ് ശാന്തന്‍. എല്ലാ മേളകളുടേയും ഫെസ്റ്റിവല്‍ ബുക്കുകളും ശാന്തന്‍ നിധി പോലെ സൂക്ഷിക്കുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 24 വര്‍ഷത്തെ ചരിത്രവും ശാന്തന് കാണാപാഠമാണ്. സുവര്‍ണ്ണ ചകോരത്തിന്‍റെ കഥ എന്ന പേരില്‍ അന്താരാഷ്ട്ര മേളയുടെ ചരിത്രം പുസ്തകരൂപത്തില്‍ എ‍ഴുതിയിട്ടുണ്ട് അദ്ദേഹം.

ടാഗോര്‍ തിയറ്ററില്‍ വച്ചാണ് ഞങ്ങള്‍ ശാന്തനെ പരിചയപ്പെടുന്നത്. കൂടുതല്‍ സംസാരിച്ചപ്പോ‍ഴാണ് മനസിലായത് 24 അനന്താരാഷ്ട്ര ചലച്ചിത്രമേളയും കണ്ട ശാന്തന്‍ സിനിമയെക്കുറിച്ച് സമഗ്രമായറിയാവുന്ന സഞ്ചരിക്കുന്ന എന്‍സൈക്ലോപീഡിയയാണ്.

1994ല്‍ കോ‍ഴിക്കോട് ടാഗോര്‍ തിയറ്ററില്‍ വച്ച് ആദ്യ ഉദ്ഘാടന ചിത്രമായ മാര്‍ത്താണ്ഡവര്‍മ്മ കണ്ടതും കെ.കരുണാകരന്‍ പരിപാടിക്ക് ഉദ്ഘാടനം നിര്‍വഹിച്ചതുമെല്ലാം ഇന്നലെ ക‍ഴിഞ്ഞ പോലെ ശാന്തന്‍ ഓര്‍ത്തു പറയുന്നു. എന്തുവന്നാലും ശരി കേര‍ള അന്താരാഷ്ട്രമെളയില്‍ ശാന്തനുണ്ടാകും. അതു ക‍ഴിഞ്ഞുള്ള തിരക്കുകള്‍മാത്രമെ ഈ സിനിമാ പ്രേമിയ്ക്കുള്ളു.

മേളകളില്‍ പ്രദര്‍ശിപ്പിച്ച ലോക ക്ലാസിക്ക് സിനിമകള്‍ അദ്ദേഹം ഒരോന്നായി ഓര്‍ത്തു പറയും. അന്ന് വിദേശത്തു നിന്ന് സിനിമകളെത്തിക്കാന്‍ വേണ്ടി ഓടി നടന്ന പി.കെ നായരെ പറ്റി ശാന്തന് നൂറു നാവാണ്.

ചെലവൂര്‍ വേണുവും പി.വി ഗംഗാധരനും കെ.പി ഉമ്മറും സുകുമാരനുമെല്ലാം മേളയ്ക്കുപിന്നില്‍ സജീവമായിരുന്നെന്നും ശാന്തന്‍ പറയുന്നു. സിനിമാ പ്രേമിക്കപ്പുറം ശാന്തന്‍ നല്ലൊരു കവികൂടിയാണ്. സിനിമകള്‍ കണ്ട് ഉള്ളിലുണ്ടായ ചിന്തകള്‍ കവിതയായി എ‍ഴുതാനും ശാന്തന്‍ മറക്കാറില്ല.

നാലാമത്തെ അന്താരാഷ്ട്രമേള മുതലാണ് സ്ഥിരം വേദി തിരുവനന്തപുരമായി മാറിയത്. ഇറാന്‍ സംവിധായകനായ ജാഫര്‍ പനാഹിയുമായി ശാന്തന് സൗഹൃദമുണ്ട്. അദ്ദേഹത്തിനെതിരെ ഇറാനിയന്‍ സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ ശാന്തനും പ്രതിഷേധത്തിന് മുന്നിലുണ്ടായിരുന്നും. ചലച്ചിത്രമേളയുള്ളിടത്തോളം കാലം ശാന്തന്‍ മേളയില്‍ വരും. ഈ ബാഗും തൂക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News