വില കുറഞ്ഞ എസ്‌യുവിയുമായി ലാന്‍ഡ് റോവര്‍ എത്തുന്നു.

ഒമേഗ പ്ലാറ്റ്‌ഫോമിലാണ് പുതിയ വാഹനം നിര്‍മിക്കുക. ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ ഡി8 പ്ലാറ്റ്‌ഫോമിന്റെ ചിലവ് കുറഞ്ഞ പതിപ്പാണ് ഒമേഗ.

ഡിസ്‌കവറി സ്‌പോര്‍ടിന് താഴെ വരുന്ന എസ്യുവി എല്‍ 860 എന്ന കോഡു നാമത്തിലാണ് വികസിപ്പിക്കുന്നത്.

പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കണ്‍സെപ്റ്റായ ഡിസി 100ല്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ കാര്‍ നിര്‍മിക്കുക. എങ്കിലും ഡിഫന്‍ഡറിനെ പോലെ ബോക്‌സിയായ രൂപമായിരിക്കില്ല. 2021 ല്‍ പുതിയ കാര്‍ വിപണിയിലെത്തും.

1.5 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബോചാര്‍ജിഡ് മിഡ് ഹൈബ്രിഡ് എന്‍ജിനാകും വാഹനത്തില്‍. തുടക്കത്തില്‍ മുന്‍ വീല്‍ ഡ്രൈവ് മോഡല്‍ മാത്രമായിരിക്കും പുറത്തിറക്കുക. തുടക്കത്തില്‍ യുകെയില്‍ പുറത്തിറങ്ങുന്ന വാഹനത്തിന്റെ വില 25000 യൂറോയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.