പ്ലാസ്റ്റിക്ക് സ്റ്റാറുകളെ പിന്തള്ളി പേപ്പർ സ്റ്റാറുകൾ; വിപണി കീ‍ഴടക്കി എൽഇഡി സ്റ്റാറുകൾ

പ്ലാസ്റ്റിക്ക് നിർമ്മിത നക്ഷത്രങളെ പിന്തള്ളി പേപ്പർ സ്റ്റാറുകൾ വൻ തിരിച്ചു വരവിനൊരുങുന്നു. പ്ലാസ്റ്റിക് നിരോധനത്തെ തുടർന്നാണ് എൽഇഡി സ്റ്റാറുകൾക്ക് പിടി വീഴുന്നത്. അതേ സമയം നക്ഷത്ര വിപണിയിലും സൂപ്പർ സ്റ്റാറുകളുടെ പേരിലെ മത്സരം ശ്രദ്ദേയമാവുന്നു.

രാജമാണിക്യവും പുലിമുരുഗനും തമ്മിലുള്ള കടുത്ത മത്സരമാണ് നക്ഷത്ര വിപണിയിലും നടക്കുന്നത്.പേപ്പർ നിർമ്മിത സ്റ്റാറുകളാണ് രാജമാണിക്യം, എൽ.ഇ.ഡി സ്റ്റാറുകളാണ് പുലിമുരുഗൻ.കഴിഞ്ഞ നാല് വർഷമായി തുടരുന്ന പുലിമുരുഗന്റെ ആധിപത്യമാണ് ഇക്കുറി രാജമ‌ാണിക്യം പേപ്പർ സ്റ്റാറുകൾ തകർക്കാൻ ഒരുങുന്നത്.സംസ്ഥാന സർക്കാർ പ്ലാസ്റ്റിക്ക് ഉൽപ്പന്നങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് പുലിമുരുഗൻ നക്ഷത്രങൾക്ക് മങൽ ഏർപ്പെട്ടതെന്ന് നക്ഷത്ര നീർമ്മാതാവായ അശോക് കുമാർ പറഞ്ഞു.

നോട്ട് നിരോധനവും പ്രളയവും കഴിഞ്ഞ രണ്ടു വർഷങളിൽ നക്ഷത്ര വിപണിയെ പ്രതികൂലമായി ബാധിച്ചു.ഈ നഷ്ടം 2019 ൽ നികത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ നക്ഷത്ര ഉൽപ്പാദകർ.ദീപാവലിക്ക് വടക്കെ ഇന്ത്യൻ വിപണിക്കുള്ള അലങ്കാര നക്ഷത്രങളുടെ നിർമ്മാണം ജനുവരിയോടെ ആരംഭിക്കും.

5 കോണോടു കൂടിയ പരമ്പരാഗത നക്ഷത്രം മുതൽ 23 കോണുകളുള്ള നക്ഷത്രങൾ വരെ പല വർണ്ണങളിലും വലിപ്പങളിലും വിപണിയിലുണ്ട്.നക്ഷത്ര ഡിസൈനിംങിലും വാശിയേറിയ മത്സരമുണ്ട്.ഡിസംബർ ആദ്യവാരത്തോടെ മാത്രമെ തുറുപ്പ് ചീട്ടുകളെ പോലെ പുതിയതരം നക്ഷത്രങൾ സസ്പൻസോടെ വിപണിയിലെത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News