തിരുവനന്തപുരം നഗരത്തില്‍ 3 ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും

അരുവിക്കര ജലവിതരണ ശുദ്ധീകരണശാലയിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന് പകല്‍ രണ്ടു മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ള വിതരണം തടസ്സപ്പെടും. സാഹചര്യം നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും.

ഇതിനായി വാട്ടര്‍ അതോറിറ്റി, കോര്‍പ്പറേഷന്‍, പോലീസ്, സേനാവിഭാഗങ്ങള്‍, സിആര്‍പിഎഫ്, ഫയര്‍ ഫോഴ്‌സ് എന്നിവരുടേത് ഉള്‍പ്പടെയുള്ള ടാങ്കറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഒരു വാര്‍ഡിന് ഒരു ടാങ്കര്‍ എന്ന നിലയില്‍ ടാങ്കര്‍ സേവനം ലഭ്യമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അറുപതോളം ടാങ്കറുകള്‍ കുടിവെള്ള വിതരണത്തിനായി ലഭ്യമാക്കും. കുടിവെള്ളം അതാത് മേഖലകളില്‍ സംഭരിക്കുന്നതിനായി ടാങ്കുകള്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലും ലഭ്യമാക്കും.

കോളനി പ്രദേശങ്ങള്‍, ജല സംഭരണി ഇല്ലാത്ത മറ്റു പ്രദേശങ്ങള്‍ തുടങ്ങി ടാങ്കുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കോര്‍പ്പറേഷന്‍ കണ്ടെത്തുന്നതാണ്. ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്‍പ്പടെ എല്ലാ താലൂക്കുകളില്‍ നിന്നും പരമാവധി ടാങ്കുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

ജലവിതരണവുമായി ബന്ധപ്പെട്ടുളള സേവനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ താഴെ പറയുന്നവയാണ്. തിരുവനന്തപുരം: 8547638181, 0471-2322674, 0471-2322313 അരുവിക്കര: 9496000685

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News