മനസാക്ഷിയില്ലാത്ത ക്രൂരത; കാറിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചു; കുട്ടി മരിച്ചു

പാലക്കാട്: കാറിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടി ചികിത്സ കിട്ടാതെ മരിച്ചു.

നല്ലപ്പള്ളി സ്വദേശി സുദേവിന്റെ മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി സുജിതാണ് മരിച്ചത്. കടന്നുകളഞ്ഞ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പുത്തനങ്ങാടി സ്വദേശി അഷ്‌റഫിന്റെതാണ് കാര്‍.

അമിതവേഗതയില്‍വന്ന കാറിടിച്ചാണ് അപകടമുണ്ടായത്. അപകടം കണ്ട സമീപവാസി കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞതോടെ കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി.

എന്നാല്‍ അഞ്ച് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ടയര്‍ പഞ്ചറാണെന്നും പറഞ്ഞ് കുട്ടിയെ വഴിയില്‍ ഇറക്കിവിട്ട് കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചിനാണ് അപകടം. ആറരയോടെയാണ് ആശുപത്രിയില്‍ എത്തിക്കാനായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here