ശബരിമല ഹര്‍ജികളില്‍ ഇന്ന് വിധിയുണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ്; ”സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല”

ദില്ലി: ശബരിമല യുവതിപ്രവേശനം സംബന്ധിച്ച ഹര്‍ജികളില്‍ ഇന്ന് വിധിയുണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ്. രാജ്യത്തെ സ്ഥിതി സ്ഫോടനാത്മകമാണെന്നും സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അക്രമ സംഭവങ്ങള്‍ ഉണ്ടാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിശാലബെഞ്ചിന്‍റെ തീരുമാനത്തിന് ശേഷം ഹര്‍ജികള്‍ കേള്‍ക്കാമെന്നും.

സ്ത്രീകള്‍ ശബരിമലയില്‍ കയറണോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു ഉത്തരവും ഇറക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ബന്ദുവിനുള്ള സുരക്ഷ തുടരണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News