സിപിഐ എം മുന്‍ എംഎല്‍എ എസ് സുന്ദരമാണിക്യം അന്തരിച്ചു

മൂന്നാര്‍: സിപിഐ എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായിരുന്ന എസ് സുന്ദരമാണിക്യം (79) നിര്യാതനായി.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു.

ഭാര്യ അന്നമ്മാള്‍. മക്കള്‍. ആനന്ദ ജ്യോതി, റാണി, അരുണ്‍, അന്‍പു ശെല്‍വി, സ്റ്റാലിന്‍ (മൂന്നാര്‍ പഞ്ചായത്തംഗം) മരുമക്കള്‍.

പ്രമീള, സെല്‍വം, എം തങ്കരാജ്.ജനപ്രതിനിധി, തൊഴിലാളി നേതാവ്, പൊതു പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സാധാരണക്കാരുടെ സ്‌നേഹവും ആദരവും പിടിച്ചുപറ്റിയ സുന്ദരമാണിക്യത്തെ പാര്‍ടി പ്രവര്‍ത്തകരും, നാട്ടുകാരും എസ്എസ് എന്ന ചുരുക്കപ്പേരിലാണ് വിളിച്ചിരുന്നത്.

തോട്ടം മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് പരിഹാരം കാണുന്നതിലും സുന്ദരമാണിക്യത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനം സ്മരണീയമാണ്.

1987 ല്‍ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയയസഭയിലെത്തി. ദീര്‍ഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം,എഐപിഡബ്ല്യൂഎഫ് (സിഐടിയു) അഖിലേന്ത്യാ കമ്മിറ്റിയംഗം, ഡിഇഇ യൂണിയന്‍ പ്രസിഡന്റ് , വര്‍ക്കിങ് പ്രസിഡന്റ്, എം ജി യൂണിവേഴ്‌സിറ്റി സെനറ്റംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

മൂന്നാര്‍ – ടോപ്പ് സ്റ്റേഷന്‍ റോഡിലുള്ള വീട്ടില്‍ എത്തിക്കുന്ന മൃതദേഹം പകല്‍ 2ന് സിപിഐ എം മൂന്നാര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും

ശനിയാഴ്ച രാവിലെ 11 ന് മൂന്നാര്‍ ശാന്തി വനത്തില്‍ സംസ്‌ക്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here