പാലക്കാട് ഏഴാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട് ഏഴാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാറിടിച്ച് പരുക്കേറ്റ കുട്ടിയെ അതേ കാറിൽ ആശുപത്രിയിലെത്തിക്കാനായി കൊണ്ടുപോകുന്നതിനിടെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ചികിത്സ കിട്ടാൻ വൈകിയതോടെ നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്ത് മരിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കാട് പൊള്ളാച്ചി റോഡിൽ ഇരട്ടക്കുളത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെ പൊള്ളാച്ചി ഭാഗക്ക നിന്നും അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി.

അതേ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ കാറിന്റെ ടയർ പഞ്ചറായെന്ന് പറഞ്ഞ് കുട്ടിയെയും അയൽവാസിയെയും വഴിയിൽ ഇറക്കി വിട്ട് കാറിലുണ്ടായിരുന്നവർ കടന്നു കളയുകയായിരുന്നു.

തുടർന്ന് അയൽവാസി കുട്ടിയെ മറ്റൊരു വാഹനത്തിൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിലെത്തിക്കുകയായിരുന്നു. ചികിത്സ വൈകിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു

നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ പിടികൂടിയത്.

മലപ്പുറം പുത്തനത്താണി സ്വദേശി നാസറാണ് കാറോടിച്ചിരുന്നത്. ഈ സമയത്ത് ഡ്രൈവറുൾപ്പെടെ അഞ്ച് പേർ വാഹനത്തിലുണ്ടായിരുന്നു.

ടയർ പഞ്ചറായത് കൊണ്ടാണ് കുട്ടിയെയും അയൽവാസിയെയും വഴിയിൽ ഇറക്കിവിട്ടതെന്ന കാറിലുണ്ടായിരുന്നവരുടെ വാദം കള്ളമാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel