ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ചു ‘മാമാങ്കം’

എം പദ്മകുമാർ സംവിധാനം നിർവഹിച്ചു മെഗാ താരം മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം “മാമാങ്കം” ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തുന്നു.

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നും കൂടി ആയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ഇപ്പോൾ എങ്ങും ഹൗസ്ഫുൾ ഷോയുമായി മുന്നേറുകയാണ്.

ചിത്രത്തിന് ആദ്യ ദിനം റെക്കോർഡ് കളക്ഷൻ ആണ് ലഭിച്ചിരിക്കുന്നത് എന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ആദ്യ ദിനം 23.7 കോടി രൂപയാണ് മാമാങ്കം നേടിയ വേൾഡ് വൈഡ് കളക്ഷൻ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

മോഹൻലാൽ ചിത്രമായ ഒടിയൻ ആദ്യ ദിനം നേടിയ 18 കോടിയുടെ റെക്കോർഡ് ആണ് മാമാങ്കം തിരുത്തിയത്. കേരള ബോക്സ് ഓഫീസിലും മാമാങ്കം ആദ്യ ദിന റെക്കോർഡ് കുറിച്ചു. 8.64 കോടി രൂപയാണ് കേരളത്തിലെ 417 സ്‌ക്രീനുകളിൽ നിന്നും ആദ്യ ദിനം കരസ്ഥമാക്കിയത്.

ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ , ബോളിവുഡ് നടി പ്രാചി ടെഹ്‌ലൻ, അനു സിതാര, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, ഇനിയ, കനിഹ, മണിക്കുട്ടൻ, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്‌ണ, മണികണ്ഠൻ ആചാരി എന്നിവരും മികച്ച പ്രകടനവുമായി മാമാങ്കത്തിൽ നിറഞ്ഞു നിൽക്കുന്നു.

എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ നൽകിയത് മനോജ് പിള്ള ആണ്. തമിഴ്, മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel