ജമ്മു കശ്മീരില്‍ കുട്ടികളുടെ നിയമ വിരുദ്ധ തടങ്കല്‍: ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി റിപ്പോർട്ട് സുപ്രീംകോടതി ശരിവെച്ചു

ജമ്മു കശ്മീരിൽ കുട്ടികളെ നിയമ വിരുദ്ധ തടങ്കലിൽ ആക്കിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തീർപ്പാക്കി.

അനധികൃത തടങ്കലുമായി ബന്ധപ്പെട്ട 4 അംഗ ഹൈക്കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി റിപ്പോർട്ട് സുപ്രീംകോടതി ശരിവെച്ചു.

കുട്ടികൾ നിയമ വിരുദ്ധ തടങ്കലിൽ അല്ലെന്ന റിപ്പോർട്ട് തൃപ്തികരമാണ് എന്ന് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷൻ ആയ ബഞ്ച് നിരീക്ഷിച്ചു.

നിയമ വിരുദ്ധ തടങ്കൽ ഉണ്ടെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാം എന്നും മൂന്ന് അംഗ ബഞ്ച് വ്യക്തമാക്കി. കുട്ടികളുടെ അനധികൃത തടങ്കൽ ചോദ്യം ചെയ്ത് സമൂഹ്യപ്രവർത്തക എനാക്ഷി ഗാംഗുലി ആയിരുന്നു ഹർജി നല്കിയത്. ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ട് കോടതി അംഗീകരിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News