‘വരയ’ന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു

മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ സിജു വില്‍സനെ നായകനാക്കി പ്രേമചന്ദ്രന്‍ എ.ജി നിര്‍മ്മിക്കുന്ന ‘വരയന്‍ ‘ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വച്ചു നടന്നു.

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ലിയോണ ലിഷോയ് നായികയാവുന്നു.

മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഡാനി കപ്പൂച്ചിന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,പ്രൊജക്റ്റ് ഡിസൈന്‍-ജോജി ജോസഫ്,കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റില്‍സ്-ജിയോ ജോമി,പരസ്യക്കല-പ്രദീഷ്,എഡിറ്റര്‍-ജോണ്‍ക്കുട്ടി,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍,നൃത്തം-പ്രസന്ന സുജിത്,ആക്ഷന്‍-ആല്‍വിന്‍ അലക്‌സ്. ആലപ്പുഴയില്‍ വരയന്റെ ചിത്രീകരണം ആരംഭിച്ചു.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News