പൗരത്വ ഭേദഗതി നിയമം: അസം ആളി കത്തുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ അസം കത്തിയാളുന്നു. സൈന്യത്തെയിറക്കി റൂട്ട് മാര്‍ച്ച് നടത്തിയിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.അസമിലും ത്രിപുരയിലും അയല്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭകര്‍ കൂട്ടമായി തെരുവിലിറങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. പ്രധാന നഗരങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. നാഗാലന്‍ഡിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഗുവാഹത്തിയിലെ ലതസില്‍ മൈതാനത്ത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ നേതൃത്വത്തില്‍ പൊതുയോഗവും റാലിയും സംഘടിപ്പിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഗുവാഹത്തി പൊലീസ് കമീഷണര്‍ എന്നിവരടക്കം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.

ബിജെപി സഖ്യകക്ഷിയായ അസം ഗണപരിഷത്തിന്റെ ഗുവാഹത്തിയിലെ ആസ്ഥാനം പ്രക്ഷോഭകര്‍ ആക്രമിച്ചു. പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തി. ചബുവയില്‍ ബിജെപി എംഎല്‍എ ബിനോദ് ഹസാരികയുടെ വീടിന് തീയിട്ടു. പൊലീസ് സര്‍ക്കിള്‍ ഓഫീസിനും തീവച്ചു. ഡിജിപി ഭാസ്‌കര്‍ജ്യോതി മഹന്തയുടെ വാഹനവ്യൂഹത്തിനുനേരെ ഗുവാഹത്തി- ഷില്ലോങ് റോഡില്‍ കല്ലേറുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here