ഉന്നാവിലേക്കാള്‍ ഭീകരമായിരിക്കും നിന്റെ അവസ്ഥ: ബലാത്സംഗ ഇരയ്ക്ക് ഭീഷണി

ബലാത്സംഗത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ ഭീഷണി. പെണ്‍കുട്ടിയുടെ വീടിന്റെ ചുമരില്‍ ഭീഷണിക്കത്ത് പതിച്ചു.’ഉന്നാവിലെ പെണ്‍കുട്ടിയുടെതിനെക്കാള്‍ മോശമായിരിക്കും നിന്റെ അവസ്ഥ’ എന്നാണ് കത്തില്‍ പറയുന്നത്.ഉത്തര്‍ പ്രദേശിലെ ബഗ്പതിലാണു സംഭവം. ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ചുട്ടു കൊന്നതിനു പിന്നാലെയാണ് മറ്റൊരു ഇരയ്‌ക്കെതിരെ ഭീഷണി.

ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വച്ചാണ് കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ജൂലൈയില്‍ ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയെ ഡല്‍ഹി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച ഇയാള്‍ ജാമ്യത്തിലിറങ്ങി.കേസില്‍ വെള്ളിയാഴ്ച പെണ്‍കുട്ടി ഡല്‍ഹി കോടതിയില്‍ മൊഴി നല്‍കാനിരിക്കുകയാണ്. ഇതിനിടെയാണ് പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് വീടിന്റെ ചുമരില്‍ പ്രത്യക്ഷപ്പെട്ടത്.

പെണ്‍കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് ചുമരില്‍ പതിച്ചിരുന്ന ഭീഷണിക്കത്ത് ശ്രദ്ധയില്‍പ്പെട്ടത്. പ്രതിയും അയാളുമായി അടുപ്പമുള്ള ചിലരുമാണ് ഭീഷണിക്കു പിന്നിലെന്നു കുടുംബം ആരോപിച്ചു.ഒരു വര്‍ഷം മുന്‍പ് സുഹൃത്തിനൊപ്പം പോയ തന്നെ മദ്യവും ലഹരിമരുന്നും നല്‍കി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here