നെറ്റ്പാക്ക് പുരസ്‌കാരം ‘വെയില്‍മരങ്ങള്‍’ക്ക്, ‘കുമ്പളങ്ങി നൈറ്റ്സി’ന് പ്രത്യേക ജൂറി പുരസ്‌കാരം; ജനപ്രിയ ചിത്രം ‘ജെല്ലിക്കെട്ട്’

24-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനത്തിന് തുടക്കമായി. നെറ്റ് പാക്ക് പുരസ്‌കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍മരങ്ങള്‍ക്കും ആനി മാനിക്കും ലഭിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം അര്‍ജന്റീനയന്‍ സംവിധായകന്‍ ഫെര്‍നാഡോ സോലാനസിനാണ്.

നെറ്റ്പാക്ക് പ്രത്യേക ജൂറി പുരസ്‌കാരം മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സിന് ലഭിച്ചു. ഫിപ്രസ്‌കി പുരസ്‌കാരം- മികച്ച മലയാളം സിനിമ ഫീവര്‍ ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടാണ് ജനപ്രിയ ചിത്രം. ചിത്രത്തിന് പ്രത്യേക പരാമര്‍ശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News