ഇരട്ട ഗോളില്‍ മെസ്സി; സമനില കൈവിടാതെ കേരള ബ്ലാസ്റ്റേഴ്‌സ്

സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് “സമനില തെറ്റിയില്ല’. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനിലക്കുരുക്ക്‌ അഴിക്കാനായില്ലെങ്കിലും ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്‌ ആശ്വസിക്കാൻ വകയുണ്ട്‌. ഹോം ഗ്രൗണ്ടില്‍ ജംഷഡ്പൂര്‍ എഫ്.സിക്കെതിരായ മത്സരം 2‐-2നാണ്‌ സമനിലയില്‍ പിരിഞ്ഞത്‌. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തോളം പോന്ന സമനില നേട്ടം.

മൂന്നു ഗോളുകള്‍ പിറന്ന രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനായി രണ്ടു ഗോളുകളും നേടിയത് കാമറൂണ്‍ സ്‌ട്രൈക്കര്‍ മെസി ബൗളി. സന്ദര്‍ശകര്‍ക്കായി പീറ്റിയും സി.കെ വിനീതും ലക്ഷ്യം കണ്ടു. മികച്ച പ്രകടനമായിരുന്നു കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റേത്. ആര്‍ക്വസും മെസിയും നടത്തിയ നീക്കങ്ങള്‍ കാണികളെ ത്രസിപ്പിച്ചു.

സീസണിലെ നാലാം സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സിന് ഏഴു പോയിന്റായി. പോയിന്റ് ടേബിളിലും ഏഴാം സ്ഥാനം. ചെന്നൈയിന്‍ എഫ്.സിക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ 21നാണ് ബ്ലാസ്റ്റേഴ്‌സിന് അടുത്ത അങ്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News