ടിവി ചാനല്‍ മാറ്റുന്നതില്‍ തര്‍ക്കം; അടിമാലിയില്‍ സഹോദരന്‍ ജേഷ്ഠനെ അടിച്ചുകൊന്നു

അടിമാലിയില്‍ ടി വി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇളയ സഹോദരന്റെ അക്രമത്തിനിരയായ ജേഷ്ഠന്‍ മരിച്ചു. അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റ് കൊന്നത്തടി കമ്പിളികണ്ടം കമ്പിലൈന്‍ സ്വദേശി വെളളയാമ്പല്‍ ജോസഫാണ് മരിച്ചത്.

ജോസഫിന്റെ സഹോദരന്‍ ജോഷ്വ ആണ് ആക്രമണം നടത്തിയത്. ജോസഫും ജോഷ്വയും മാത്രമായിരുന്നു കമ്പിലൈനിലെ വീട്ടില്‍ ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജോസഫിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News