സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്ക് കൂട്ടിയ വേതനം ജനുവരിമുതല്‍ ലഭിക്കും

സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ ദിവസവേതനം 52 രൂപ കൂട്ടി. ജനുവരിമുതൽ കൂട്ടിയ വേതനം ലഭിക്കും. പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിലാണ് തൊഴിലാളികളും തോട്ടം ഉടമകളും തമ്മിൽ ധാരണയായത്.

മന്ത്രി ടി പി രാമകൃഷ്‌ണൻ അധ്യക്ഷനായി. തേയില, കാപ്പി, റബർ, ഏലം വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് ശമ്പള വർധന ബാധകമാണ്‌.

അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ഉൾപ്പെടെയാണ് 52 രൂപ വർധിപ്പിക്കുക. ഈ വർഷം ഫെബ്രുവരിമുതൽ തൊഴിലാളികൾക്ക് 50 രൂപ ഇടക്കാലാശ്വാസം നൽകിയിരുന്നു. കുടിശ്ശിക ത്തുക 2020 മാർച്ച് 31നുള്ളിൽ കൊടുത്തുതീർക്കും.

ഇടക്കാലാശ്വാസം ലഭിക്കുന്നതിനുമുമ്പുള്ള 2019 ജനുവരിയിലെ വർധിപ്പിച്ച ശമ്പള കുടിശ്ശികയും ഉടൻ വിതരണംചെയ്യും.

സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികൾക്കുലഭിക്കാനുള്ള ആനുകൂല്യം സമയബന്ധിതമായി നൽകണം.

ലീവ് ആനുകൂല്യം, ബോണസ്, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയുടെ കാര്യത്തിലും നിയമാനുസൃത നടപടികൾ സ്വീകരിക്കണം.

ഇക്കാര്യത്തിൽ ട്രേഡ് യൂണിയനുകളും മാനേജ്മെന്റുകളുംതമ്മിൽ തോട്ടങ്ങളിൽ ധാരണയാകണമെന്നും മന്ത്രി പറഞ്ഞു.

ലേബർ കമീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ലേബർ കമീഷണർ സി വി സജൻ, അഡീഷണൽ ലേബർ കമീഷണർമാരായ രഞ്ജിത് മനോഹർ, കെ ശ്രീലാൽ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News