അപകടമറിയാതെ ആനയ്ക്ക് മുന്നിലേക്ക് ബൈക്കുമായി യാത്രികര്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

കുഞ്ചപ്പന ചെക്‌പോസ്റ്റിനടുത്താണ് യാത്രക്കാര്‍ ആനയ്ക്ക് മുന്നില്‍ പെട്ടത്. ചെക്‌പോസ്റ്റിന് സമീപത്തെ വനഭാഗത്തേക്ക് നടക്കുകയായിരുന്ന ആനയുടെ മുന്നിലേക്ക് ബൈക്കുമായി യാത്രികര്‍ എത്തിയത്.

ബൈക്ക് ശ്രദ്ധയില്‍പെട്ടതോടെ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞ ആനയില്‍ നിന്നും രക്ഷനേടാന്‍ യാത്രക്കാര്‍ പിറകെ വന്ന ലോറിക്ക് പിന്നില്‍ ഒളിക്കാന്‍ ശ്രമിച്ചു.

ആന ഇവര്‍ക്ക് അടുത്തേക്ക് നീങ്ങുന്നത് തടയാന്‍ ലോറി ഡ്രൈവര്‍ നടത്തിയ സമയോചിതമായ ഇടപെടലാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചത്‌.

വീഡിയോ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here