പാളത്തില്‍ അറ്റകുറ്റപ്പണി; തീവണ്ടികള്‍ വഴിതിരിച്ചുവിടും

തിരുവനന്തപുരം: നോർത്ത് സെൻട്രൽ റെയിൽവേയിൽ പാളത്തിൽ പണിനടക്കുന്നതു കാരണം ചില തീവണ്ടികൾ വഴിതിരിച്ചുവിടും.

ഗൊരഖ്‌പുരിൽനിന്ന് 15, 19, 20, 22, 26, 27, 29, ജനുവരി രണ്ട്, മൂന്ന്, അഞ്ച്, ഒൻപത്, 10, 12 തീയതികളിൽ പുറപ്പെടുന്ന ഗൊരഖ്‌പുർ-തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസും (12511) ബറൗനിയിൽനിന്ന് 16, 23, 30, ജനുവരി ആറ് തീയതികളിൽ പുറപ്പെടുന്ന ബറൗനി-എറണാകുളം രപ്തിസാഗർ എക്സ്പ്രസും (12521) കാൻപുർ, ഗ്വാളിയർ, ഝാൻസി വഴി സർവീസ് നടത്തും.

തീവണ്ടികൾ വൈകും

സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുർ സെക്‌ഷനിൽ പാളത്തിൽ പണിനടക്കുന്നതുകാരണം 14-ന്‌ പുറപ്പെടുന്ന ചില തീവണ്ടികൾ വൈകും.

എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) കോയമ്പത്തൂർ-ഊത്തുകുളി സ്റ്റേഷനുകൾക്കിടയിൽ ഒന്നേകാൽ മണിക്കൂറും തിരുവനന്തപുരം-മുംബൈ എക്സ്പ്രസ് (16332) കോയമ്പത്തൂർ -തിരുപ്പുർ സ്റ്റേഷനുകൾക്കിടയിൽ 65 മിനിറ്റും തിരുവനന്തപുരം -ഇന്ദോർ അഹല്യനഗരി എക്സ്പ്രസ് (22646) തിരുപ്പുർ -ഈറോഡ് സ്റ്റേഷനുകൾക്കിടയിൽ 25 മിനിറ്റും വൈകിയോടും.

15-ന്‌ പുറപ്പെടുന്ന കൊല്ലം-ഹൈദരാബാദ് പ്രത്യേകതീവണ്ടി (07110) അരമണിക്കൂറും 16-ന്‌ പുറപ്പെടുന്ന ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) 115 മിനിറ്റും എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) 100 മിനിറ്റും കോയമ്പത്തൂർ- ഊത്തുകുളി സ്റ്റേഷനുകൾക്കിടയിൽ വൈകിയോടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here