സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്കായി പാലക്കാട് ടൂറിസം വകുപ്പിന്റെ ഹോട്ട് എയർ ബലൂൺ സവാരി

സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്കായി പാലക്കാട് ടൂറിസം വകുപ്പിന്റെ ഹോട്ട് എയർ ബലൂൺ സവാരി. കാറ്റ് ശക്തമായതിനാൽ ആദ്യ ദിനം സവാരി ഉപേക്ഷിച്ചു.

പാലക്കാടൻ കാറ്റ് പാല ഒരുക്കിയ ബലൂൺ സവാരിയുടെ ആദ്യ ദിനം കാറ്റ് മൂലം ഉപേക്ഷിച്ചു. നിരവധി പേരാണ് സാഹസിക യാത്രക്കായി കോട്ട മൈതാനത്തെത്തിയത്.

വിദേശ രാജ്യങ്ങളിൽ സജീവമായി കാണുന്ന ഹോട്ട് എയർ ബലൂൺ സവാരിയാണ് സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കിയത്.

പാലക്കാട് കോട്ടമൈതാനത്താണ് ആകാശ കാഴ്ചകളിലൂടെ പാലക്കാടിനെ കാണാൻ സൗകര്യമൊരുക്കിയത്. എന്നാൽ പാലക്കാടൻ കാറ്റ് ചതിച്ചതോടെ സവാരി ഉപേക്ഷിക്കേണ്ടി വന്നു.

രാവിലെ ശ്രമം ഉപേക്ഷിച്ചു.വൈകീട്ട് ഉദ്ഘാടകനായ ജില്ലാ കളക്ടർ D ബാലമുരളി കയറിയെങ്കിലും അധിക നേരം പറക്കാനായില്ല.

6 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശിയാൽ ബലൂൺ പറത്താൻ കഴിയില്ല. ശ്രമം വീണ്ടും പരാജയപ്പെട്ടാൽ അനുയോജ്യമായ മറ്റ് സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘാടകർ

വിനോദ സഞ്ചാരത്തോടൊപ്പം പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യവുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സൈക്കിൾ റാലിയും സംഘടിപ്പിച്ചു.

ആരോഗ്യം സംരക്ഷിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി നടന്ന റാലിയിൽ 50 ഓളം സൈക്കിളുകൾ അണി നിരന്നു.

പാലക്കാട് കോട്ടമൈതാനം മുതൽ 22 കിലോമീറ്റർ അപ്പുറത്തുള്ള കവ വരെയായിരുന്നു റാലി. വയനാട് നടക്കുന്ന അന്തരാഷ്ട്ര സൈക്കിളിങ്ങ് മത്സരത്തിന്റെ പ്രചരണാർഥം വിവിധ സന്ദേശമുയർത്തിപ്പിടിച്ച് സംസ്ഥാനത്തുടനീളം സൈക്കിൾ റാലികൾ സംഘടിപ്പിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News