ലോട്ടറി ചൂതാട്ടത്തില്‍ സമ്പത്തെല്ലാം തുലച്ചു; മക്കളെയും ഭാര്യയെയും കൊന്ന് അവസാനം ആത്മഹത്യ

അനധികൃതമായി തമിഴ്നാട്ടിൽ മൂന്നക്ക നമ്പർ ലോട്ടറി വീൽപ്പന നടത്തി കടകെണിയിലായതിനെ തുടർന്ന് മൂന്നു പെൺകുട്ടികളെ സൈനേഡ് നൽകി കൊലപ്പെടുത്തുന്ന വീഡിയോ പിതാവ് പുറത്തു വിട്ടു.

മക്കൾ മരിച്ചതിനു ശേഷമാണ് ദമ്പതികൾ ജീവനൊടുക്കിയത്. വില്ലുപുരം സ്വദേശി അരുൺ,ഭാര്യ ശിവകാമി,മക്കൾ പ്രിയദർശിനി(4),യുവശ്രീ(3),ഭാരതി(3 മാസം)എന്നിവരാണ് മരിച്ചത്.

20 മുതൽ 60 രൂപവരെ നൽകുമ്പോൾ മൂന്നക്കമെഴുതിയ പേപ്പർ നൽകും. അതാതു ദിവസത്തെ കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിന്റെ അവസാനത്തെ മൂന്നക്കം ലഭിക്കുന്നവരാണ് വിജയികൾ.

35000 മുതൽ 100 രൂപവരെയാണ് സമ്മ‌നം.മൂന്നക്ക ലോട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അരുൺ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പുറത്തുവിട്ട വീഡിയോയിൽ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here