മലപ്പുറം ജില്ലാ ബാങ്കിനെ കേരളാ ബാങ്കില്‍ ലയിപ്പിക്കണം: ജീവനക്കാര്‍ പ്രതിഷേധത്തില്‍

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കില്‍ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പ്രധിഷേധത്തില്‍. എംഡിസി ബാങ്ക് എംപ്ലോയിസ് യൂണിയന്‍, ജില്ലാ കോപ്പറേറ്റിവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ 16 മുതല്‍ മൂന്നുദിവസം സൂചനാപണിമുടക്ക് നടത്തും.

നിലപാട് തുടര്‍ന്നാല്‍ ഒന്നാംതിയ്യതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനൊരുങ്ങുകയാണ് ബാങ്ക് ജീവനക്കാര്‍.

കേരളാബാങ്ക് രൂപീകരണത്തിനെതിരായ മുഴുവന്‍ കേസും ഹൈക്കോടതിയില്‍ പരാജയപ്പെട്ടിട്ടും മലപ്പുറം ജില്ലാബാങ്കിനെ പ്രതിനിധീകരിക്കുന്ന യു ഡി എഫ് സഹകാരികള്‍ ഒറ്റയ്ക്കുനില്‍ക്കുമെന്ന ശാഠ്യത്തിലാണ്.

ഇത് സഹകരണ ഭൂപടത്തില്‍നിന്ന് മലപ്പുറം ജില്ലയെ അപ്രത്യക്ഷമാക്കും. ഒപ്പം നാനൂറോളം ജീവനക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിടും.

സഹകാരികളെയും ജനനേതാക്കളെയും കണ്ട് നിലപാടറിയിച്ചിട്ടും യുക്തിയില്ലാത്ത ന്യായങ്ങള്‍ പറഞ്ഞ് മാറിനില്‍ക്കുകയാണ്.

ഈ സാഹചര്യത്തിലാണ് യൂണിയനുകള്‍ ചേര്‍ന്ന് പ്രക്ഷോഭത്തിനൊരുങ്ങന്നത്. 16,17,18 തിയ്യതികളില്‍ സൂചനാപണിമുടക്കും നിലപാട് തിരുത്തിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനകം കേരളാബാങ്കിന്റെ ഭാഗമായ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും നിക്ഷേപംകൂടി മാറ്റുന്നതോടെ ബാങ്ക് അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News