പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം

പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം.കൊല്ലം സുമംഗലി ആഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് ഉത്ഘാടന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ.സി.ഉണ്ണിക്കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. എം.മുകേഷ് എം.എല്‍.എ, കെ.എന്‍.ബാലഗോപാല്‍, ഡോ.സൂജാ സൂസന്‍ ജോര്‍ജ്ജ്, വി.കെ.ജോസഫ്, എക്‌സ്.ഏണസ്റ്റ്, കെ.പി.സജിനാഥ്, എന്‍.പി.ജവഹര്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 12ന് പ്രതിനിധി സമ്മേളനത്തിനായി വിവിധ സബ്കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നടക്കും .

തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പ്രൊഫ.എം.എം. നാരായണന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ഡി.സുരേഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചയ്ക്ക് ശേഷം പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കും. ജില്ലയിലെ 18 മേഖലകളില്‍ നിന്നായി 505 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 425 പേര്‍ പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കും.

പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന്റെ രണ്ടാംദിനത്തിലെ സര്‍ഗ്ഗോത്സവം കലകളുടെ സംഗമ വേദിയായി. ബി.വസന്തകുമാരിയുടെ ചിത്ര പ്രദര്‍ശനത്തോടെയായിരുന്നു തുടക്കം. മ്യൂറല്‍ പെയിന്റിംഗിന്റെ വിസ്മയ ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് നാടന്‍ പാട്ടും ചലച്ചിത്ര ഗാനങ്ങളും, കവിതകളും, കുട്ടി നാടകവും, വാദ്യോപകരണ ഗീതങ്ങളുമൊക്കെയായി നൂറു കണക്കിന് കലാകാരന്‍മാര്‍ വേദിയില്‍ എത്തി.

ഒന്നിനൊന്ന് മെച്ചമായിരുന്നു കലാപ്രകടനങ്ങളെന്ന് കാഴ്ചക്കാര്‍ വിലയിരുത്തി. സര്‍ഗ്ഗോത്സവം ഡോക്യുമെന്ററി സംവിധായകന്‍ സുരേഷ് ശിവദാസ് ഉദ്ഘാടനം ചെയ്തു. സജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പുക, കേളു വിക്രം സംവിധാനം ചെയ്ത വെളിച്ച ദൂതന്‍ എന്നീ ഹ്രസ്വ ചിത്രങ്ങളും പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here