തെയ്യത്തെക്കുറിച്ച് മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ടെലിവിഷന്‍ പരമ്പരയുമായി ജയന്‍ മാങ്ങാട്; എല്ലാ ഞായറാഴ്ചയും രാവിലെ 8ന് കൈരളി ടിവിയില്‍

വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ അനുഷ്ഠാന കലാരൂപമായ തെയ്യത്തെക്കുറിച്ച് സമ്പൂര്‍ണ്ണ ടെലിവിഷന്‍ പരമ്പര തയ്യാറാവുന്നു. ജയന്‍ മാങ്ങാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പരമ്പര തെയ്യാട്ടമെന്ന പേരില്‍ ജനുവരി അഞ്ച് മുതല്‍ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്ക് കൈരളി ടിവി സംപ്രേഷണം ചെയ്യും.

തെയ്യത്തിന്റെ തോറ്റവും താളവും ദൃശ്യസങ്കല്‍പ്പത്തിലെ വര്‍ണ്ണവ്യന്യാസങ്ങളും സമ്മേളിക്കുന്ന ചടങ്ങുകള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്നതാണ് പരമ്പര. മലയാളത്തിലും ഇംഗ്ലീഷിലും തുളു ഭാഷയിലുമായി നിര്‍മ്മിക്കുന്ന പരമ്പര തെയ്യത്തെക്കുറിച്ച് തയ്യാറാക്കുന്ന ആദ്യത്തെ സമഗ്ര ദൃശ്യരേഖയാണ്.

കേരളത്തിലെയും കര്‍ണാടകത്തിലെയും പ്രശസ്തരായ നിരവധി ഗവേഷകരും സിനിമാ- ഡോക്യൂമെന്ററി മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ച വിദഗ്ധരും ഈ പരമ്പരയില്‍ ഒത്തു ചേരുന്നു.വടക്ക് കര്‍ണ്ണാടകയിലെ കുന്താപുരം മുതല്‍ തെക്ക് വടകര വരെയുള്ള തെയ്യാട്ടത്തിന്റെ മുഴുവന്‍ സാംസ്‌കാരിക ഭൂമികയിലൂടെയും സഞ്ചരിക്കുന്ന ഇങ്ങനെയൊരു പരിപാടി മലയാള ടെലിവിഷന്‍ ചരിത്രത്തിലെയും ആദ്യത്തെ സംരംഭമാണ്.

സംവിധായകനായ ജയന്‍ മാങ്ങാട് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയാണ്. അറിയപ്പെടുന്ന എഴുത്തുകാരനും ഗവേഷകനുമാണ്. മുപ്പതോളം വിദേശ രാജ്യങ്ങളില്‍ ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News