പ്രണയപൂര്‍വമായ കുറിപ്പ് പങ്കുവച്ച് പൂര്‍ണിമ; പാട്ടില്‍ മയക്കി ഇന്ദ്രജിത്ത്; വിവാഹ വാര്‍ഷികം ആഘോഷമാക്കി താരജോഡികള്‍

പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് ഇന്ദ്രജിത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇരുവരുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍ പൂര്‍ണിമാ ഇന്ദ്രജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തങ്ങളൊരുമിച്ച് ആദ്യമായി പകര്‍ത്തിയ ചിത്രം പങ്കുവച്ചാണ് പൂര്‍ണിമ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ചിത്രം പകര്‍ത്തിയത് അമ്മ മല്ലിക സുകുമാരനാണെന്നും ആ സമയത്ത് തങ്ങള്‍ പ്രണയത്തിലായിരുന്നെന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നോര്‍ത്ത് നന്നായി ടെന്‍ഷനടിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും പൂര്‍ണിമ കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം:

ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ..അന്ന് അവനെന്നോട് വിവാഹാഭ്യര്‍ഥന നടത്തി..എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാന്‍ ഒരു നടിയായിരുന്നു.

അവന്‍ ഒരു വിദ്യാര്‍ഥിയും.ഈ ദിവസം എനിക്കു നല്ല പോലെ ഓര്‍മ്മയുണ്ട്. ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു.

ഞങ്ങളുടെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.

എന്താണെന്ന് അറിയാമോ ?ഈ ചിത്രം എടുത്തത് അമ്മയാണ്. എനിക്കന്നറിയില്ല, ഞങ്ങളുടെ തലയില്‍ പുകയുന്നതെല്ലാം അമ്മയ്ക്കന്ന് മനസ്സിലായിരുന്നോ എന്ന്.

അമ്മയെ ഇപ്പോൾ നന്നായി അറിയാവുന്നത് കൊണ്ട്, അത് അറിയാമായിരുന്നു എന്നാണിപ്പോൾ തോന്നുന്നത്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്ബത്യവും.

വിവാഹവാർഷികാശംസകൾ”- പൂർണിമ കുറിച്ചു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. മല്ലിക സുകുമാരന്‍ ഉള്‍പ്പെടെയുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel