‘എത്ര രസകരമാണ്”; മരണത്തിന് മുന്‍പ് അനുപ്രിയയുടെ കുറിപ്പ്; കാമുകന്‍ അറസ്റ്റില്‍

കോഴിക്കോട്: മുക്കത്തെ അനുപ്രിയ എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകന്‍ റിനാസ് അറസ്റ്റില്‍.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് യുവാവിന അറസ്റ്റ് ചെയ്തത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു നടപടി.

അനുപ്രിയയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയത് ഇയാളുടെ കുടുംബത്തിന്റെ ഭീഷണിമൂലമാണെന്നാണ് ആരോപണം.

മരിച്ച പെണ്‍കുട്ടിയുടെ കുടംബത്തിന്റെ ആരോപണം ശരിവെക്കുകയായിരുന്നു സഹപാഠികളും. മരിക്കുന്നതിന്റെ തലേന്ന് യുവാവുമായി പെണ്‍കുട്ടി പുറത്ത് പോയിരുന്നു. ഇതിനുപുറമേ യുവാവിന്റെ വീട്ടുകാര്‍ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതില്‍ പെണ്‍കുട്ടി മാനസികപ്രയാസം നേരിട്ടിരുന്നതായും സഹപാഠികള്‍ പറയുന്നു.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് യുവാവിന്റെ മാനസികപീഡനത്തെ തുടര്‍ന്നെന്നും പെണ്‍കുട്ടിയുടെ അനിയനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ അമ്മ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

യുവാവിന്റെ മാതാവും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരിയും പറഞ്ഞിരുന്നു.

‘ശരിക്കും മരണം എത്ര രസകരമാണ്’ എന്ന കുറിപ്പ് എഴുതി വച്ചശേഷമാണ് അനുപ്രിയ ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച്ച വൈകിട്ട് സ്‌കൂള്‍ യൂണിഫോമിലാണ് അനുപ്രിയയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News