പൗരത്വ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും

കേന്ദ്ര സര്‍ക്കാര പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

ബില്‍ പാസാക്കുന്ന വേളയില്‍ തന്നെ രാജ്യസഭയിലും ലോക്‌സഭയിലും ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പില്‍ സഭപാസാക്കിയതുമുതല്‍ ഉത്തരേന്ത്യയില്‍ കടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.

ബില്ലിനെതിരെ രാജ്യത്തിന് പുറത്തുനിന്നും പ്രതിഷേധങ്ങളുയര്‍ന്നതോടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെട്ടു. ബില്ലിനെ കോടതിയിലും പുറത്തും ചോദ്യം ചെയ്യുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു.

നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്നും ഈ കരിനിയമത്തെ സാധ്യമായ എല്ലാ വേദികളിലും ചോദ്യം ചെയ്യുമെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

ബില്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രതികരിച്ചു. ബില്ലിനെതിരെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെ യുവജന സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ബുധനാഴ്ച പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here