പൗരത്വ ബില്ലിനെ ജനസമ്മിതിയെ ഉപയോഗിച്ച് നേരിടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വീകരിച്ചത് ആവേശപൂര്‍വ്വം; അശോകന്‍ ചരുവില്‍

പൗരത്വ ബില്ലിനെ ജനസമ്മിതിയെ ഉപയോഗിച്ച് നേരിടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവനയെ ആവേശപൂര്‍വ്വമായാണ് ഇതര സംസ്ഥാനങ്ങളും സ്വീകരിച്ചതെന്ന് അശോകന്‍ ചരുവില്‍. പുരോഗമന കലാസാഹിത്യ സംഘം കൊല്ലം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് മനുഷ്യത്വ വിരുദ്ധം.മോഡി ഭരണം അപായ ചിന്തകളാണ് നല്‍കുന്നത്.ക്ഷാമവും ഇനി ഇന്ത്യ നേരിടും.പല രാജ്യങളിലേയും ഭക്ഷ്യ ക്ഷാമ പട്ടിണി മരണം ഇന്ത്യയില്‍ ആവര്‍ത്തിക്കാം. സാമ്രാജ്യത്വത്തിന്റെ കൂടി ആവശ്യമാണ് വിഭജനം. രാജ്യത്ത് വിഭജനം നടക്കുന്നത് ഹിന്ദുത്വ വാദികളുടെ അജണ്ടയാണ്. പ്രൊഫസര്‍ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.

സമ്മേളന നഗറില്‍ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ പതാക ഉയര്‍ത്തി തുടര്‍ന്ന് സമ്മേളനത്തിനായി വിവിധ സബ്കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന സെക്രട്ടറി പ്രൊഫ.എം.എം. നാരായണന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ഡി.സുരേഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചയ്ക്ക് ശേഷം പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കും. ജില്ലയിലെ 18 മേഖലകളില്‍ നിന്നായി 505 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 425 പേര്‍ പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News