ജോസ് കെ മാണി തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്ന് പി ജെ ജോസഫ്; കോട്ടയത്തെ യോഗത്തില്‍ പങ്കെടുക്കുന്നവരുടെ ചിത്രം പുറത്തു വിടാന്‍ ധൈര്യമുണ്ടോ? യോഗത്തിന് നിയമസാധുതയില്ല

തൊടുപുഴ: ജോസ് കെ മാണി തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ്.

ജോസ് കെ മാണി പറഞ്ഞ എന്തെങ്കിലും കാര്യം ഇതുവരെ സാധിച്ചിട്ടുണ്ടോയെന്നും ജോസഫ് ആരാഞ്ഞു. തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയത്ത് ജോസ് വിഭാഗം വിളിച്ചിട്ടുള്ള യോഗത്തില്‍ പങ്കെടുക്കുന്നവരുടെ ചിത്രം പുറത്തു വിടാന്‍ ധൈര്യമുണ്ടോ. നിയമസാധുതയില്ലാത്ത യോഗമാണത്. യോഗത്തില്‍ പങ്കെടുക്കുന്നവരെല്ലാം സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. മുന്‍പും ജോസ് വിഭാഗം കള്ളയൊപ്പിട്ട് വ്യാജരേഖ ചമച്ച് സംസ്ഥാന കമ്മിറ്റി ചേര്‍ന്നിട്ടുണ്ട്. കോടതിക്കും ഇത് ബോധ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലടക്കം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ജോസ് കെ മാണിക്കും അവകാശമുണ്ട്. അവര്‍ നിര്‍ത്തട്ടെ. ജോസ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് പാര്‍ടി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തോമസ് ചാഴികാടന്‍ എംപിക്കും എംഎല്‍എ മാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവര്‍ക്ക് എതിരായ നടപടിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റി കൂട്ടായി ആലോചിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

ചങ്ങനാശേരി നഗരസഭയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ജോസ് വിഭാഗത്തിലെ ചെയര്‍മാനെ പുറത്താക്കാന്‍ അവിശ്വാസം കൊണ്ടുവരും.
പാര്‍ടിയുടെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനായി വരണാധികാരിയെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിശ്ചയിക്കും. കൂടിയാലോചിച്ച് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനുള്ള തീയതിയും നിശ്ചയിക്കുമെന്ന് ജോസഫ് പറഞ്ഞു.

ജോസ് കെ മാണി വിളിച്ചുകൂട്ടിയ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മറ്റി കോട്ടയത്ത് ആരംഭിച്ചു. ഭൂരിപക്ഷം സംസ്ഥാന കമ്മറ്റി അംഗങ്ങളെ അണിനിരത്തി പാര്‍ട്ടി തനിക്കൊപ്പമാണെന്ന് തെളിയിക്കുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. കോടതികളില്‍ നിന്നും തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നും തിരിച്ചടികള്‍ നേരിട്ട ജോസ് കെ മാണിക്ക് ഇന്നത്തെ നീക്കം നിര്‍ണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News