പൗരത്വ ബില്ലിനെതിരെ രാജ്യത്താകെ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. എല്ലാ പരിമിതികളും എല്ലാ വേര്‍തിരിവുകളും മാറ്റി നിര്‍ത്തിക്കൊണ്ട് മനുഷ്യരാകെ തെരുവില്‍ പ്രതിഷേധിക്കുകയാണ് മനുഷ്യത്വ വിരുദ്ധമായ ഈ നിയമത്തിനെതിരെ.

ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ, ലിംഗ വ്യത്യാസമില്ലാതെ, പ്രായവ്യത്യാസമില്ലാതെ കേരളത്തിലും പ്രതിഷേധങ്ങളുയരുകയാണ്.

പൗരത്വ ബില്ലിനെതിരായി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി നടത്തിയ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ബില്ലിനെതിരായ പ്രതിഷേധം ഉത്തരേന്ത്യയില്‍ മാത്രമുയര്‍ന്നാല്‍ പോരാ കേരളത്തിലെ കലാലയങ്ങളിലും ഉയരണം കലാലയങ്ങളില്‍ മാത്രം പോരാ നമ്മളിലോരോരുത്തരുടെയും മനസിലും പ്രതിഷേധമുയരണം.

നമ്മള്‍ വിദ്യാര്‍ത്ഥികളാണ് നമ്മളിലൂടെയാണ് അടുത്ത തലമുറ അടുത്ത ലോകത്തെ പ്രതിനിധീകരിക്കുന്നത് എന്നിങ്ങനെ ആവേശകരമായി നീണ്ടുപോകുന്നു വിദ്യാര്‍ത്ഥിയുടെ പ്രതിഷേധം.

വീഡിയോ കാണാം