സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സാക്ഷരതാ മിഷന്റെ സമ പദ്ധതി

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സാക്ഷരതാ മിഷന്റെ സമ പദ്ധതി.

സംസ്ഥാനത്തെ ഒരുലക്ഷത്തിലധികം സ്ത്രീകള്‍ക്ക് പദ്ധതിയിലൂടെ പത്താം തരവും ഹയര്‍സെക്കന്‍ഡറി പരിക്ഷയും എഴുതാനാകും. ഈ മാസം പതിനേഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാ മിഷനും കുടുംബശ്രീ മിഷനും ചേര്‍ന്ന് സമ പദ്ധതി ആവിഷ്‌കരിക്കുന്നത്.ആദ്യഘട്ടം എന്ന നിലക്ക് സംസ്ഥാനത്തെ ആയിരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായിരിക്കും സമ നടപ്പിലാക്കുന്നത്.

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ പത്ത്,ഹയര്‍സെക്കനഡറി വിഭാഗത്തില്‍ 50വീതം പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ്.കുടംബശ്രീയുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നുവെന്നും ഡിസംബര്‍ മാസത്തോടെ രജിസ്‌ട്രേഷന്‍ അവസാനിക്കുമെന്നും സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി എസ് ശ്രീകല പറഞ്ഞു.

ഏഴാംക്ലാസ് കഴിഞ്ഞവര്‍ക്കും മിഷന്റെ ഏഴാംതരം തുല്യതാ കോഴ്‌സ് പാസായവര്‍ക്കും പത്താംതരം തുല്യതാകോഴ്‌സില്‍ ചേരാം.17വയസാണ് കുറഞ്ഞ പ്രായപരിതി.ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ ചേരാനുള്ളപ്രായപരിധി 22വയസാണ്.

പത്താംക്ലാസല്ലെങ്കില്‍ പത്താംക്ലാസ് തുല്യതാ പരീക്ഷ പാസായവര്‍ക്ക് ഹായര്‍സെക്കന്‍ഡറിക്ക് പ്രവേസനം നല്‍കും.ഈ മാസം 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരേയും പത്താംതരവും ഹയര്‍സെക്കന്‍ഡറി തുല്യതാ യോഗ്യതയുമുള്ളവരാക്കി മാറ്റുക എന്നതാണ് സാക്ഷരതാമിഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News