കൊല്ലം കടയ്ക്കലില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.

കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയസമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുട്ടി കുതറി മാറുകയും മറ്റൊരു മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു. മടങ്ങി എത്തിയ അമ്മയെ കുട്ടി വിവരം ധരിപ്പിച്ചു.

അമ്മ കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇയാള്‍ മറ്റ് ചില കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. നിലവില്‍ കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ഡ്രൈവര്‍ ആണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.