മോദിയോട് തെറ്റി കൂട്ടാളികള്‍

ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ ഇന്ത്യക്കെതിരെ ലോകരാഷ്ട്രങ്ങള്‍. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ തരംതിരിവിനെതിരെ മോദിയുടെ കൂട്ടാളികള്‍ തന്നെ രംഗത്തുവന്നിരിക്കുന്നത് നമുക്കറിയാം. ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷതയുടെ കടയ്ക്കലാണ് പൗരത്വബില്‍ കത്തിവയ്ക്കുന്നത്. ബില്‍ ഒരു മതത്തെ മാറ്റിനിര്‍ത്തുമ്പോള്‍ മറ്റു ചിലതിനെ ഉള്‍പ്പെടുത്തുന്നു. അതു ന്യായമെന്നു സര്‍ക്കാര്‍ നിലപാടെടുക്കുകയും ചെയ്യുന്നു.

ഭരണഘടനയുടെ അഞ്ചാം അനുഛേദ പ്രകാരം3 തരം ആളുകള്‍ക്കാണു പൗരത്വത്തിന് അപേക്ഷിക്കാവുന്നത്. 1. രാജ്യത്തിനകത്തു ജനിച്ചവര്‍. 2.മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ രാജ്യത്തിനുള്ളില്‍ ജനിച്ചിട്ടുള്ളവര്‍. 3. അഞ്ചു വര്‍ഷമായി രാജ്യത്തിനകത്തു താമസിക്കുന്നവര്‍.
ഭേദഗതി പ്രകാരം ഒരു വ്യവസ്ഥ കൂടിയാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത് – അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നോ അതിനു മുന്‍പോ കുടിയേറിയ അമുസ്ലിങ്ങള്‍ക്കും പൗരത്വം ക്രമപ്പെടുത്തി നല്‍കാം. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെപൗരത്വം നിഷേധിക്കുന്നതാണ് എതിര്‍ക്കപ്പെടുന്നത്.

പൗരത്വബില്ലിന്റെ പ്രശ്‌നത്തില്‍ വടക്കുകിഴക്കന്‍ സംസ്താനങ്ങളിലെ ജനങ്ങള്‍ തെരുവിലാണ് . ഇതേത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ അനുനിമിഷം ഒറ്റപ്പെടുകയാണ്.
യുഎന്‍ മനുഷ്യാവകാശ സമിതി പോലും ഇന്ത്യക്കെതിരെ രംഗത്തുവന്നിരിക്കുന്നു. തീര്‍ത്തും വിവേചനപരമാണ് നിയമമെന്നാണ് സമിതിയുടെ കുറ്റപ്പെടുത്തല്‍.  ഇന്ത്യയുടെ ഭരണഘടനാ വിരുദ്ധമായ നിയമത്തെ സുപ്രിംകോടതി വിശദമായി വിലയിരുത്തുമെന്ന പ്രതീക്ഷയും സമിതി പങ്കുവെക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here