പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ത്തി സിഐടിയു ദേശ രക്ഷാ മാര്‍ച്ച്

പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ത്തി സിഐടിയു. പാലക്കാട് സിഐടിയു വിന്റെ നേതൃത്വത്തില്‍ ദേശ രക്ഷാ മാര്‍ച്ച് സംഘടിപ്പിച്ചു. പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ബെമല്‍, ബിപിസിഎല്‍ ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ താക്കീതുമായാണ് സിഐടിയു ദേശ രക്ഷാ മാര്‍ച്ച് സംഘടിപ്പിച്ചത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച് രക്തസാക്ഷി മണ്ഡപത്തിന് സമീപം മാര്‍ച്ച് സമാപിച്ചു.

ഇന്ത്യയുടെ ആകാശവും ഭൂമിയും നേടിയെടുത്ത എല്ലാ നേട്ടങ്ങളും വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ 130 കോടി ജനങ്ങളെ കൂടി വിറ്റഴിക്കാനുള്ള ഒരുക്കത്തിലാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

തുടര്‍ന്ന് ദേശ രക്ഷാ പ്രതിജ്ഞയും ഏറ്റുചൊല്ലി. സിഐടിയു ജില്ലാ സെക്രട്ടറി പി കെ ശശി എംഎല്‍എ, പ്രസിഡന്റ് എം ഹംസ, പി ഉണ്ണി എംഎല്‍എ, സാഹിത്യകാരന്‍മാരായ മുണ്ടൂര്‍ സേതുമാധവന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News