പൗരത്വ ഭേദഗതി നിയമം: നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി; നിയമം കേരളത്തില്‍ നടപ്പിലാക്കാമെന്ന് ആരും വിചാരിക്കേണ്ട, അധികാരത്തിന്റെ ഹുങ്ക് ഇവിടെ കാണിക്കാമെന്ന് ധരിക്കേണ്ട; ഭരണഘടന സംരക്ഷിക്കണമെന്നുള്ളവര്‍ ഒറ്റക്കെട്ടായി പോരാടും

തൃശൂര്‍: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറയുന്നത് കേരളത്തില്‍ വിലപോവില്ലെന്നും അധികാരത്തിന്റെ ഹുങ്ക് കൊണ്ട് കേരളത്തിലെ ജനങ്ങളെ വിഭജിക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളുകളെ വര്‍ഗീയമായി ചേരിതിരിച്ച് ഭരണഘടന തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഭരണഘടന സംരക്ഷിക്കണമെന്നുള്ളവര്‍ ഒറ്റക്കെട്ടായി പോരാടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതേതര ശക്തികളെയും വര്‍ഗീയ ശക്തികളെയും മാധ്യമ പ്രവര്‍ത്തകര്‍ ഒരുപോലെ കാണരുതെന്നും തൃശൂരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

എന്തു വാര്‍ത്തയാണ് മാധ്യമങ്ങള്‍ നല്‍കേണ്ടതെന്ന് ഭരണകൂടം തീരുമാനിക്കുന്ന കാലമാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വലിയ വെല്ലുവിളികളാണ് മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്നത്. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടാവും. പത്രപ്രവര്‍ത്തന മേഖലയില്‍ സ്ഥിരം തൊഴില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമസ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാര്‍ വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഇത് മുന്‍കൂട്ടി പറഞ്ഞപ്പോള്‍ പരിഹസിച്ചവരുണ്ടെന്നും ഇപ്പോള്‍ ഇവര്‍ക്ക് തിരിച്ചറിവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News